(ആര്യന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം പറയുന്നതുപോലെ, ജോലിയും കുടുംബവും ഒക്കെയായി സ്വസ്ഥനായി കഴിഞ്ഞു കൂടുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ അനുദിനം വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ ഒരു സാധാരണ പൌരനെപ്പോലും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. പ്രതികരിക്കാന്‍ ഇനിയൊട്ടും വൈകിക്കൂടാ എന്നതാണ് അവ നല്‍കുന്ന മുന്നറിയിപ്പ്. ആരുടേയും മത വികാരങ്ങളെ വൃണപ്പെടുത്തുകയല്ല ഈ കുറിപ്പിന്‍റെ ഉദ്ദേശം. രാഷ്ട്രീയത്തിന്‍റെ കുടിലതകളില്‍ പെട്ട് തമസ്ക്കരിക്കപ്പെട്ടു പോകുന്ന നമ്മുടെ നാടിന്റെ ചില യാഥാര്‍ഥ്യങ്ങളെ ചൂണ്ടിക്കാണിക്കാന്‍ ഈയൊരു ശൈലി സ്വീകരിച്ചു എന്നു മാത്രം. വായനക്കാര്‍ ഈ കുറിപ്പ് യഥേഷ്ടം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും പബ്ലീഷ് ചെയ്യുന്നതും സ്വാഗതം ചെയ്യുന്നു - ശ്രീഹരി)
കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി തന്റേയും തന്‍റെ പാര്‍ട്ടിയുടേയും ഇടുങ്ങിയ വര്‍ഗീയ മനസ്ഥിതിയെ മറയില്ലാതെ വിളംബരപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്തു കൂട്ടിയ കാര്യങ്ങള്‍ ഇപ്പോള്‍ മലയാളികളുടെ ഇടയില്‍ സജീവമായ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. നൂറു ശതമാനം സാക്ഷരത നേടിയതെന്ന് അഭിമാനിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയാണ് ഈ അന്ധത പ്രകടിപ്പിക്കുന്നത് എന്നത് ഏതൊരു മലയാളിയെയും ലജ്ജിപ്പിക്കും.
എത്രയോ വര്‍ഷങ്ങളായി മലയാളികള്‍ ജാതിമത ഭേദമെന്യേ നടത്തി വരുന്ന ഒരു ചടങ്ങാണ് ഉദ്ഘാടന വേളകളിലെ നിലവിളക്ക് തെളിയിക്കല്‍. അതില്‍ ഒരു ഭാരതീയതയും, കേരളീയത്തനിമയും, ഐശ്വര്യവുമൊക്കെയാണ് ഇത്രയും നാള്‍ മലയാളികള്‍ കണ്ടിരുന്നത്. ലീഗ് മന്ത്രിമാര്‍ക്ക് നിലവിളക്കിനോട് ഇത്രയധികം അയിത്തം തോന്നാന്‍ കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ലോകമെങ്ങുമുള്ള ഭാരതീയരില്‍ മഹാഭൂരിപക്ഷവും മംഗളകരമായി കരുതുന്ന ഒരു നിസ്സാര ചടങ്ങിനോട് ഇത്രയധികം വിദ്വേഷം കാണിക്കാന്‍ കാരണം ? അതിനു പറഞ്ഞ കാരണം നിലവിളക്ക് കൊളുത്തണ്ട എന്നത് പാര്‍ട്ടി നിലപാടാണ് എന്നാണ്. എന്തുകൊണ്ട് ? അതിനും ഒരു കാരണം വേണമല്ലോ ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍, ലീഗുകാര്‍ ആരും ഐസ്ക്രീം കഴിക്കരുതെന്നാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് പറഞ്ഞാല്‍ പോലും മനസ്സിലാക്കാം. മദ്ധ്യകാല അറേബ്യന്‍ കാടത്തത്തെ ഇപ്പൊഴും മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ക്കു മാത്രമേ ഹറാമായി കണക്കാക്കാന്‍ മാത്രമുള്ള നികൃഷ്ട പ്രവൃത്തിയാണ് ഒരു നിലവിളക്ക് കൊളുത്തല്‍ എന്നു ചിന്തിക്കാന്‍ കഴിയൂ. അതാണ് മുസ്ലീംലീഗിന്‍റെ നിലപാടെന്ന് മന്ത്രി തന്നെ ഉറപ്പിച്ചു പറയുമ്പോള്‍ ഈ പാര്‍ട്ടി വെറുമൊരു പ്രാകൃത മതസംഘടന മാത്രമാണ് എന്നതിന്‍റെ ഔദ്യോഗിക പ്രസ്താവനയായി തീരുന്നു അത്. അടുത്തകാലത്തായി കേരളത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ലീഗില്‍ നിന്നുള്ള യുവാക്കളുടെ കുത്തൊഴുക്കുണ്ടാകുന്നു എന്നത് ഒരു വസ്തുതയാണ്. അത് തടഞ്ഞു നിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണോ ലീഗ് എടുത്തണിയുന്ന ഈ മതഭക്തിയുടെ പരിവേഷം എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു
വൈദ്യുത ബള്‍ബുകള്‍ പ്രചാരത്തിലാവുന്ന കഴിഞ്ഞ ഒന്നൊന്നര നൂറ്റാണ്ടു മുമ്പ് വരെ ലോകമെങ്ങുമുള്ള എല്ലാ ജാതി മതസ്ഥരും നിലവിളക്കു പോലെയുള്ള ഉപകരണങ്ങളില്‍ തിരി തെളിച്ചാണ് വെളിച്ചം കണ്ടിരുന്നത്. മലപ്പുറം മുതല്‍ അറേബ്യ വരെയുള്ള മുസ്ലീങ്ങളും ഇങ്ങനെ വെളിച്ചം കണ്ടാണ് ജീവിച്ചിരുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇപ്പൊഴും കേരളത്തിലെ മുസ്ലീം തറവാടുകളില്‍ പഴയ വിളക്കുകളും ഗൃഹോപകരണങ്ങളും യഥേഷ്ടം ഉപയോഗത്തിലുണ്ടാവാനും സാധ്യതയുണ്ട്. അതേ ഉപകരണങ്ങളൊക്കെ തന്നെയാണ് ഹിന്ദുക്കളും, ബുദ്ധരും, ജൈനരും ഒക്കെ തങ്ങളുടെ മതചടങ്ങുകളിലും ഉപയോഗിക്കുന്നത്. അതൊരു കുറ്റമാണോ ? ഹിന്ദുക്കള്‍ പൂജാസമയത്ത് നിലവിളക്കില്‍ ഈശ്വര ചൈതന്യത്തെ ആവാഹിച്ച് പൂജകള്‍ ചെയ്യാറുണ്ട്. ആ സമയത്ത് നിലവിളക്കുകളെ വിഗ്രഹങ്ങള്‍ക്ക് തുല്യം കണക്കാക്കി വന്ദിക്കുകയും ദീപം ഉഴിയുകയും ഒക്കെ ചെയ്യാറുമുണ്ട്. പൂജകള്‍ക്കൊടുവില്‍, ആവാഹിച്ചു പ്രതിഷ്ഠിച്ച ഈശ്വര ചൈതന്യത്തെ ഉദ്വസിക്കുന്നു. പിന്നീട് അവയെ വീണ്ടും വെറും ഗൃഹോപകരണങ്ങള്‍ എന്ന നിലയില്‍ മാത്രമാണ് കൈകാര്യം ചെയ്യുക. വെളിച്ചത്തിനായി ഉപയോഗിക്കാനുള്ള ഒരുപകരണം. ഒരു ഉദ്ഘാടനത്തിന് വിളക്ക് തെളിക്കുന്നതില്‍ ഇത്തരം മതപരമോ ആരാധനാപരമോ ആയ ഒരു സങ്കല്പവും ഇല്ല. അങ്ങനെ സങ്കല്‍പ്പിക്കുന്നവര്‍ക്ക് അങ്ങനെ ആവാം. അല്ലാത്തവര്‍ക്ക് അതിനെ വെറുമൊരു സാംസ്കാരിക ചടങ്ങ് മാത്രമായി കാണാം. ഹിന്ദുക്കള്‍ തങ്ങളുടെ ആരാധനകള്‍ക്ക് കൂടി ഉപയോഗിക്കുന്നു എന്നതാണോ നിരുപദ്രവിയായ നിലവിളക്കില്‍ ലീഗുകാര്‍ കണ്ടെത്തുന്ന മഹാപാതകം എന്നത് വ്യക്തമാക്കണം.
നിങ്ങളുടെ മതഗ്രന്ഥത്തിലെ ഏത് വചനമാണ് വിളക്ക് തെളിക്കുന്നതിനെ നിഷേധിക്കുന്നത് എന്നറിയാന്‍ താത്പര്യമുണ്ട്. ഏതായാലും ഖുറാന്‍ എഴുതപ്പെട്ട അറേബ്യയില്‍ അക്കാലത്ത് നിലവിളക്ക് ഉണ്ടായിരുന്നിരിക്കാന്‍ സാദ്ധ്യതയില്ല. 'ദീപം തെളിക്കരുത്' എന്ന ഒരു പൊതുവിലക്ക് ഉണ്ടാവാനും വയ്യ. അപ്പോള്‍ പിന്നെ ഇത് ഏതെങ്കിലും വിവരംകെട്ട മുള്ളമാരുടെ തെറ്റായ വ്യാഖ്യാനങ്ങളുടെ ഫലമാവാനാണ് സാദ്ധ്യത. ഇസ്ലാമില്‍ പറഞ്ഞിട്ടില്ലാത്തതൊക്കെ ഹറാമാണ് എന്നാണോ ? അപ്പോള്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നതും നാട മുറിക്കുന്നതും ഹറാമാവില്ലേ ? വൈദ്യുതിയും കംപ്യൂട്ടറും ഫോണും ടി വിയും ഒക്കെ ഉപയോഗിക്കുന്നതും, കാറിലും വിമാനത്തിലും യാത്ര ചെയ്യുന്നതും, ഇലക്ഷന് നില്‍ക്കുന്നതും പത്രത്തില്‍ ഫോട്ടോ ഇടുന്നതും ഹറാമല്ലേ ? സര്‍ജറിയും കൃത്രിമ ഗര്‍ഭാദാന ചികിത്സയും ഒക്കെ ചെയ്യുന്നതും സിനിമ സീരിയല്‍ തുടങ്ങിയവയില്‍ അഭിനയിക്കുന്നതും അവ കാണുന്നതും ഒക്കെ ഹറാമാവുമല്ലോ ? എന്‍റെ അറിവില്‍ മുനീര്‍ ഒരു ഗായകനും അഭിനേതാവും ഒക്കെയാണ്. അപ്പോള്‍ ലീഗിന്‍റെ പ്രവൃത്തികളുടെ പിന്നിലുള്ള അജണ്ട മറ്റെന്തോ ആണെന്ന് വ്യക്തമാണ്.
കേരളത്തില്‍ പിത്തളയിലും ഓടിലുമുള്ള നിലവിളക്കുകളും, പൂജാപാത്രങ്ങളും ദേവീദേവ വിഗ്രഹങ്ങളും നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്ത് ജീവിക്കുന്ന മുസ്ലീം സഹോദരങ്ങള്‍ ഇല്ലേ ? ഗുരുവായൂര്‍ അമ്പല പരിസരത്തുള്ള കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഭൂരിപക്ഷവും ചാവക്കാട്ടും മറ്റുമുള്ള മുസ്ലീങ്ങളുടേതാണ്. അവരവിടെ വില്‍ക്കുന്നത് പൂജാ സാമഗ്രികളും, ദേവീദേവ വിഗ്രഹങ്ങളും, ഭഗവാന്‍റെ ചിത്രങ്ങളും, ഹൈന്ദവ പുരാണ പുസ്തകങ്ങളും, ഹൈന്ദവ കീര്‍ത്തന സീഡികളും ഒക്കെയാണ്. അവരുടെ വരുമാനത്തില്‍ നിന്നൊക്കെ പിരിവെടുത്ത് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ലീഗ് 'നിലവിളക്ക് ഞമ്മക്ക് ഹറാമാണെന്ന്' പറയുമ്പോള്‍ അത് കേരളത്തിലെ ഹിന്ദുക്കളുടെ നേരെയുള്ള തുറന്ന വെല്ലുവിളിയാണ്. കേരളത്തിലെ എത്രയോ ക്ഷേത്രങ്ങളിലെ ചടങ്ങുകളില്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ തന്നെ കൊടുത്തിരിക്കുന്നു! കേരളത്തിലെ പ്രബുദ്ധമായ ഈ അന്തരീക്ഷത്തിനും സാഹോദര്യത്തിനുമാണ് വോട്ടുബാങ്ക് രാഷ്ട്രീയത്തെ ലാക്കാക്കി കൊണ്ട് ലീഗിപ്പോള്‍ തുരങ്കം വയ്ക്കുന്നത്.
ലീഗുകാര്‍ക്ക് ഇഷ്ടപ്പെട്ടാലും ശരി ഇല്ലെങ്കിലും ശരി പച്ചയായ ഒരു സത്യം ഇവിടെയുണ്ട്. ഭാരതീയ സംസ്കാരം എന്നത് ഹിന്ദു സംസ്കാരമാണ്. അതിനി ലീഗിന്‍റെ ഇഷ്ടത്തിനനുസരിച്ച് മാറ്റാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഹിന്ദുക്കള്‍ പവിത്രമായി കണക്കാക്കുന്നതിനെയെല്ലാം മുഴുത്ത മതാന്ധതയില്‍ പെട്ട് ഹറാമായി കണക്കാക്കാന്‍ തുടങ്ങിയാല്‍ കുഴഞ്ഞു പോകും കോയാ ! വിഗ്രഹങ്ങളിലും നിലവിളക്കിലുമെല്ലാം ഈശ്വരാരാധന ചെയ്യുന്നതുപോലെ തന്നെയാണ് ഹിന്ദുക്കള്‍ അഗ്നിയിലും ഈശ്വരാരാധന ചെയ്യുന്നത്. യാഗങ്ങളിലും ഹോമങ്ങളിലും ചെയ്യുന്നത് അതാണ്. അഗ്നി ഏതുരൂപത്തില്‍ എവിടെയുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് അത് ഈശ്വരന്‍റെ പ്രത്യക്ഷ രൂപമാണ്. അപ്പോള്‍ ലീഗുകാര്‍ ദയവായി തീ ഉപയോഗിക്കുന്നത് നിറുത്തണം. കാരണം നിങ്ങള്‍ കൊണ്ടുനടക്കുന്നത് ഹിന്ദുക്കളുടെ ദൈവത്തെയാണ്. പച്ച ബിരിയാണി ഉണ്ടാക്കുന്ന ചെമ്പിനടിയിലെ തീ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള ലീഗ്കാരുടെ അറിവിന് വേണ്ടി പറഞ്ഞതാണ്. ഗംഗ മുതല്‍ കാവേരി വരെയുള്ള ഭാരതത്തിലെ ഒട്ടുമിക്ക നദികളും ഹിന്ദുക്കളുടെ പുണ്യ തീര്‍ഥങ്ങളും ദേവിമാരുമാണ്. അതുകൊണ്ട് ദയവായി അവയിലെ വെള്ളം നിങ്ങള്‍ കുടിക്കരുത്. ആ തീര്‍ഥ സേവയിലൂടെ നിങ്ങളുടെ മതത്തിന് ഹാനി സംഭവിച്ചേക്കാം. കേരളത്തിലെ പുണ്യതീര്‍ഥങ്ങളായ പമ്പയുടേയും ഭാരതപ്പുഴയുടേയും തീരങ്ങളില്‍ ജീവിക്കുന്ന ലീഗുകാരും ജാഗ്രത ! നിങ്ങളറിയാതെ നിങ്ങളുടെ ഉള്ളില്‍ കാഫിറുകളുടെ തീര്‍ഥജലം കടന്നു ചെന്നു കൊണ്ടിരിക്കുന്നു ! ശുപാര്‍ശക്കും മറ്റുമായി തിരുവനന്തപുരത്ത് വന്നടിയുന്ന ലീഗുകാര്‍ ഇവിടെനിന്നും ഒരു നാരങ്ങാവെള്ളം പോലും കുടിക്കരുത്. നിങ്ങളുടെ അറിവിലേക്കായി പറയുകയാണ്. ഭഗവാന്‍ അഗസ്ത്യന്‍റെ തീര്‍ഥ നദിയില്‍ നിന്നുള്ള വെള്ളമാണ് തലസ്ഥാനത്തെങ്ങും വിതരണം ചെയ്യുന്നത്. ഇക്കണക്കിന് ചുരുക്കത്തില്‍ ഒരു മീന്‍കറി പോലും നിങ്ങള്‍ക്ക് മനസ്സമാധാനത്തോടെ കഴിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഓരോ വര്‍ഷവും പൂജിച്ച ആയിരക്കണക്കിന് ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തും തിരുവനന്തപുരത്ത് ശ്രീ പദ്മനാഭന്‍റെ ആറാട്ടുനടത്തിയും പവിത്രീകരിച്ചു കൊണ്ടിരിക്കുന്നതാണ് നമ്മുടെ കടല്‍.
ഭാരതീയ ഭാഷകളിലുള്ള അമ്പത്തൊന്നക്ഷരങ്ങളും ഹിന്ദു ദേവീദേവന്‍മാരുടെ മന്ത്രങ്ങളാണ്. "അമന്ത്രമക്ഷരം നാസ്തി...നാസ്തി മൂലമനൌഷധം..." മന്ത്രമല്ലാത്തതായി ഒരക്ഷരവും ഇല്ല എന്നര്‍ത്ഥം. മന്ത്രമെന്നത് ഈശ്വരന്‍റെ വാക്‍രൂപമാണ്. അപ്പോള്‍ ഒരക്ഷരമെങ്കിലും ഉച്ചരിക്കുന്ന ഒരാള്‍ അതിലൂടെ ഏതെങ്കിലും ഒരു ഹിന്ദുദേവതയെ ഉപാസിക്കുകയാണ് ചെയ്യുന്നത്. ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നത് "അക്ഷരാണാം അകാരോസ്മി..." എന്നാണ്. അതായത് "അക്ഷരങ്ങളില്‍ അകാരമാണ് ഞാന്‍" എന്ന് ഹിന്ദുദൈവം പറഞ്ഞു വച്ചിരിക്കുന്നു ! ചക്ക കുഴയുന്നതുപോലെ കുഴയുമല്ലോ കോയാ ! ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാരെ പ്രതിനിധീകരിക്കുന്ന അ, ഉ, മ് എന്നീ അക്ഷരങ്ങള്‍ ചേര്‍ന്നതാണ് ഓം എന്ന പ്രണവ മന്ത്രം എന്നത് പ്രസിദ്ധമാണ്. അതുകൊണ്ട് ദയവായി ലീഗുകാര്‍ വായ തുറക്കരുത്. നിങ്ങള്‍ വായ് തുറന്ന് പറയുന്നതെല്ലാം ഹിന്ദു ദേവതമാരുടെ മന്ത്രങ്ങളാണ്. ഓര്‍മ്മവയ്ക്കുക.
ലീഗു മന്ത്രീ, തലങ്ങും വിലങ്ങും എസി കാറില്‍ പറന്ന് നിങ്ങള്‍ ഭരിച്ചു തള്ളുന്ന ഈ കേരളം തന്നെ മഹാവിഷ്ണുവിന്‍റെ അവതാരമായ പരശുരാമന്‍റെ വരദാനമാണ്. എന്താ ഇപ്പോള്‍ ഈ നാട് തന്നെ ഹറാമായി തോന്നുന്നുണ്ടോ ? ഈ നാടിനെ പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തൃപ്പടിദാനവും ചെയ്തിട്ടുണ്ടത്രേ. അതായത് കുറഞ്ഞത് ആലുവ മുതല്‍ തെക്കോട്ടുള്ള കേരളത്തിലെ ഓരോതരി മണ്ണിന്റേയും എക്കാലത്തേയും ഉടമസ്ഥന്‍ ഹിന്ദു ദൈവമായ ശ്രീപദ്മനാഭനാണ് എന്നര്‍ത്ഥം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ശരി ഇല്ലെങ്കിലും ശരി ആലുവയ്ക്ക് തെക്കിരുന്ന് നിങ്ങള്‍ കഴിക്കുന്ന ഓരോ വറ്റും ഓരോ തുള്ളി വെള്ളവും അദ്ദേഹത്തിന്റെ പ്രസാദമാണ് മിസ്റ്റര്‍ അബ്ദു. എന്താ സെക്രറ്ററിയേറ്റ് ആസ്ഥാനം കൂടി മലപ്പുറത്തേക്ക് മാറ്റണമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ ? മന്ത്രിയായ നിങ്ങള്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം ശരിക്ക് കണ്ടിട്ടുണ്ടോ ? അതിന്‍റെ നടുവില്‍ കാണുന്ന ശംഖ് ശ്രീപദ്മനാഭന്‍റേതാണ്. ഈ രാജ്യത്തിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആരെന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ളതാണത്. എന്താ അതിനി മാറ്റണമെന്ന് തോന്നുന്നുണ്ടോ?
ഓണസദ്യയുടെ ഒരു വറ്റെങ്കിലും കഴിക്കുമ്പോള്‍, ഒരു തുള്ളി പായസമെങ്കിലും കുടിക്കുമ്പോള്‍, വിഷ്ണുഭഗവാന്‍റെ വാമനാവതാരത്തെയും മഹാബലിയേയും ഹിന്ദുക്കളുടെ ഐതിഹ്യങ്ങളെയും നിങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. വാമനനും മഹാബലിയും ഇല്ലാത്ത മതേതര ആഘോഷമല്ലല്ലോ ഓണം ? വള്ളംകളി കാണാനോ അതില്‍ പങ്കെടുക്കാനോ പോകുന്ന ലീഗുകാരുടെ ശ്രദ്ധക്ക്... ഭഗവാന് സദ്യയൊരുക്കാന്‍ വള്ളത്തില്‍ സാധനങ്ങളുമായുള്ള വരവിലാണ് വള്ളംകളിയുടെ ഉത്ഭവം. ഹിന്ദുക്കളുടെ മതപരമായ മറ്റൊരാഘോഷം! ഭഗവാന്‍ സദ്യയുണ്ണുമെന്ന് നിങ്ങള്‍ വിശ്വസിക്കണ്ട. സ്വന്തം മതത്തിനെപ്പറ്റി ആശങ്കയുള്ള ലീഗുക്കാര്‍ അങ്ങോട്ട് ചെല്ലാതിരിക്കുക. തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ വരുന്ന പാര്‍ട്ടി ഭക്തന്‍മാരായ ലീഗുകാരോട്... തൃശൂര്‍ പൂരം കേരള സര്‍ക്കാരിന്റെ മതേതര മേളയല്ല. ഹിന്ദു ദൈവമായ വടക്കുന്നാഥന്‍റെ സപരിവാരമുള്ള എഴുന്നള്ളത്താണ്. അതേ, ഇതും ഞങ്ങളുടെ മതപരമായ മറ്റൊരു ആഘോഷമാണ്. ഞങ്ങളുടെ ആഘോഷത്തിന് ഞങ്ങളുടെ ഭഗവാന്‍ എഴുന്നള്ളും. ആ പരിസരത്തെങ്ങാനും ചെന്നു പെട്ടുപോയാല്‍ സ്വന്തം മതം അപകടത്തിലായി പോവുമെന്ന് ശങ്കിക്കുന്ന ലീഗുകാരുണ്ടെങ്കില്‍ അന്ന് ആ വഴിക്ക് പോകാതെ നോക്കുക.
മിസ്റ്റര്‍ അബ്ദു, നിങ്ങളുടെ സഹപ്രവര്‍ത്തകരായ മറ്റ് മന്ത്രിമാരെ ശ്രീ ചേര്‍ത്ത് അഭിസംബോധന ചെയ്യുമ്പോള്‍ നിങ്ങളുടെ കാര്യത്തില്‍ അതിനു നിവൃത്തിയില്ല. കാരണം ശ്രീ എന്നത് ലക്ഷ്മീദേവിയാണ്. അതിനുള്ള അര്‍ഹത നിങ്ങള്‍ തന്നെയല്ലേ സ്വയം നിഷേധിക്കുന്നത് ? എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ പേരുകള്‍ വിളിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. രാധാകൃഷ്ണനും, ശിവകുമാറും ഗണേഷ്കുമാറും ഒക്കെ ദേവ നാമങ്ങളാണ്. ഹിന്ദു മന്ത്രങ്ങളാണ്. അതൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സ്വന്തം മതവിശ്വാസത്തെ അപകടത്തിലാക്കരുതേ ! ഇത്രയും ഗുലുമാല് പിടിച്ച ആ പേരുകള്‍ ഉച്ചരിക്കുന്നതൊഴിവാക്കാന്‍ വേണ്ടി വേണമെങ്കില്‍ സഹമന്ത്രിമാര്‍ക്ക് മതേതര ചെല്ലപ്പേരുകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. വിദ്യ എന്നാല്‍ സരസ്വതി. അപ്പോള്‍ നിങ്ങളുടെ വകുപ്പില്‍ നിന്ന് സരസ്വതിയുടെ പേര്‍ മാറ്റിയിട്ട് 'അഭ്യാസ വകുപ്പ്' എന്നു നാമകരണം ചെയ്യുന്നതാവും നിങ്ങളുടെ മലപ്പുറം പാര്‍ട്ടിക്കും അതിന്‍റെ മതേതരത്വത്തിനും എല്ലാംകൊണ്ടും ഇണങ്ങുക.
ലണ്ടനില്‍ ഒളിമ്പിക്സ് വരുന്നു. ഗ്രീസില്‍ നിന്നും കത്തിച്ച് നൂറുക്കണക്കിന് രാജ്യങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി എത്തുന്ന ഒളിമ്പിക്സ് ദീപശിഖയ്ക്ക് എന്താണ് പ്രത്യേകത ? അത് ഗ്രീക്ക് അഗ്നിദേവനാണ്. ആ പ്രാചീന വിശ്വാസത്തെ മുസ്ലീം രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാവരും അംഗീകരിക്കുന്നു. ബഹുമാനിക്കുന്നു. അതാണ് സംസ്കാരത്തിന്‍റെ ലക്ഷണം. നമ്മുടെ അബ്ദു റബ്ബിനെയോ, കുഞ്ഞാലിക്കുട്ടിയേയോ ഇ അഹമ്മദിനെയോ പോലെയുള്ള ഒരു നേതാവിനെ അഗ്നിപകരുന്ന ആ ചടങ്ങ് ഏല്‍പ്പിക്കുന്ന കാര്യം ഓര്‍ത്തുനോക്കൂ. ഹൊ കുളിരുകോരുന്നു. അല്ലേ ?
ഏതാനും നാള്‍ കഴിഞ്ഞാല്‍ ഭാരത സ്വാതന്ത്ര്യ ദിനമായി. ജില്ലാ ആസ്ഥാനങ്ങളില്‍ സംസ്ഥാന മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്യുന്നതാണ് ആഘോഷ ചടങ്ങുകളിലെ മുഖ്യപരിപാടി. അതായത് പതാകയെ വന്ദിക്കല്‍ ! ദൈവത്തെയല്ലാതെ മറ്റെന്തിനെ വന്ദിക്കുന്നതും മതനിന്ദയാണെന്ന് പ്രചരിപ്പിക്കുന്ന തീവ്രവാദികളെ തൃപ്തിപ്പെടുത്താന്‍ ഇനി ഈ വന്ദനവും നിങ്ങള്‍ വേണ്ടെന്ന് വയ്ക്കുമോ ? നമ്മുടെ ദേശീയ പതാകയിലാവട്ടെ ബുദ്ധമത ചിഹ്നമായ അശോക ചക്രവുമുണ്ട്. അതായത് നിങ്ങളുടെ വന്ദനം ഭഗവാന്‍ ശ്രീബുദ്ധനു കൂടി അവകാശപ്പെട്ടതാണെന്ന് സാരം ! നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടര്‍ച്ചയായി കേരളത്തില്‍ വൈദിക യാഗങ്ങള്‍ നടന്നു വരുന്നു. ഹിന്ദുമതത്തിന്റെ അടിസ്ഥാന ശിലയായ വേദങ്ങളുടെ അപ്രമാദിത്വം വിളിച്ചോതുന്നവയാണ് യാഗങ്ങള്‍. ഇന്ദ്രന്‍, മിത്രന്‍, സൂര്യന്‍, വരുണന്‍, സോമന്‍ എന്നിങ്ങനെയുള്ള വൈദിക ദേവന്‍മാരോട് ജനങ്ങളുടെ സമൃദ്ധിക്കും സമ്പത്തിനും വേണ്ടി നടത്തുന്ന പ്രാര്‍ഥനകളാണ് അവ. ഞാന്‍ കണ്ടിട്ടുള്ളത്, എല്ലാ യാഗങ്ങളുടെയും സമാപ്തിയില്‍ ഈ ദേവന്‍മാര്‍ പ്രാര്‍ഥനകള്‍ കൈക്കൊള്ളുന്നതും അവരുടെ പ്രസാദമായ അമൃതജലം പെരുമഴയായി വര്‍ഷിക്കുന്നതുമാണ്. വടക്കന്‍ കേരളത്തില്‍ നടന്ന ഈ യാഗങ്ങളുടെയെല്ലാം പ്രസാദം മലബാറിലാകമാനം വര്‍ഷിച്ചിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോട്ടും ഒക്കെയുള്ള മുസ്ലീംലീഗ് അണികളുടെ ഉള്ളിലും ഈ ഹിന്ദുദേവതമാരുടെ പ്രസാദം കടന്നു ചെന്നു കഴിഞ്ഞിരിക്കണം. നിങ്ങള്‍ക്ക് സ്വയം അതിപ്പോള്‍ ഒരു മതനിന്ദയായി തോന്നുന്നുണ്ടെങ്കില്‍ ഇനിയൊരു വഴിയേ മുന്നിലുള്ളൂ. ഗള്‍ഫില്‍ നിന്നെങ്ങാനും കുറെ വിശുദ്ധജലം ഇറക്കുമതി ചെയ്ത് ലീഗുകാര്‍ക്കെല്ലാം നന്നായി വയര്‍ കഴുകിക്കുക. മലപ്പുറത്തെ കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ അതിനുള്ള മരുന്നുണ്ട്. പക്ഷേ അപ്പോഴും ഒരു ചെറിയ പ്രശ്നം അവശേഷിക്കും. ഹിന്ദുവേദങ്ങളുടെ ഭാഗമാണ് ആയുര്‍വേദം ! മരുന്നുകളാകട്ടെ ഭഗവാന്‍ ധന്വന്തരിയുടെ പ്രസാദവും ! അതുകൊണ്ട് ഗള്‍ഫില്‍ നിന്നു തന്നെ ആവശ്യത്തിനുള്ള യുനാനി മരുന്നുകളും ഇറക്കുമതി ചെയ്യുക. ഓരോ ഇഞ്ചിലും ഹിന്ദുമതവും സംസ്കാരവും നിറഞ്ഞുനില്‍ക്കുന്ന ഇന്‍ഡ്യയില്‍ ജീവിക്കുമ്പോള്‍ കാഫിര്‍ അനാചാരങ്ങളുടെ കറപുരണ്ട് സത്യമതവിശ്വാസം കളങ്കപ്പെടാതിരിക്കാന്‍ ഇങ്ങനെയൊക്കെയുള്ള വഴികള്‍ മാത്രമേ കാണുന്നുള്ളൂ.
മതാന്ധതയുടെ കൂരിരുട്ടില്‍ കുട്ടിത്തേവാങ്കുകളെ പോലെ തടവിലാക്കപ്പെട്ടിരിക്കുന്ന ഇത്തരം മന്ത്രിമാരേയും നേതാക്കളേയും പൊതു ജീവിതത്തില്‍ നിന്ന് പാടേ ബഹിഷ്ക്കരിക്കാന്‍ ആത്മാഭിമാനമുള്ള ജനങ്ങള്‍ തയ്യാറാവണം. അത് മാത്രമേ ഇതിനൊരു പരിഹാരമുള്ളൂ. നമ്മുടെ നാടിന്‍റെ സംസ്കാരത്തനിമയെ അംഗീകരിക്കാത്ത, ബഹുമാനിക്കാത്ത ഒരുവനും വോട്ടുചെയ്യുകയില്ല എന്ന് ജനങ്ങള്‍ തീരുമാനിക്കണം. എ സി യുടെ കുളിര്‍മ്മയും, അധികാരത്തിന്‍റെ അപ്പക്കഷണവും, പോക്കറ്റില്‍ കുത്തിനിറക്കാന്‍ 'സത്യമേവ ജയതേ' എന്ന ഹിന്ദു ഉപനിഷദ് വാക്യം പ്രിന്‍റു ചെയ്തിട്ടുള്ള പച്ച നോട്ടുകളും ഇനി യഥേഷ്ടം കിട്ടുകയില്ല എന്ന് തിരിച്ചറിയുമ്പോള്‍, പാര്‍ട്ടി തീരുമാനം തനിയെ മാറുന്നതു കാണാം.
വാല്‍ക്കഷണം : "ഏറ്റവും അധ:പതിച്ച ഒരു മുഹമ്മദന്‍ പോലും മഹാത്മാഗാന്ധിയെക്കാള്‍ ശ്രേഷ്ഠനാണ്". മുസ്ലീംലീഗിന്‍റെ സ്ഥാപകനേതാക്കളില്‍ ഒരാളായ മൌലാനാ മുഹമ്മദലി എന്ന പിലാത്തോസ് പറഞ്ഞതാണിത്. മുസ്ലീംലീഗെന്ന മതസംഘടനയുടെ മന:ശാസ്ത്രമെന്തെന്നറിയാന്‍ മറ്റൊരു വിശദീകരണത്തിന്റെ ആവശ്യമില്ല.
No comments:
Post a Comment