ഈയടുത്ത കാലത്തൊന്നും ഓര്‍മ്മകളില്‍ നിന്നും മാഞ്ഞു പോകാനിടയില്ലാത്ത കുറേയേറെ വാര്‍ത്തകളും ചിത്രങ്ങളും ഭാരതീയര്‍ക്ക് സമ്മാനിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ റംസാന്‍ മാസം കടന്നുപോയത്. വിശുദ്ധിയുടേയും പ്രാര്‍ഥനകളുടേയും മാസമായി ലോകമെങ്ങും മുസ്ലീങ്ങള്‍ കൊണ്ടാടാറുള്ള മാസമാണ് റംസാന്‍. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വര്‍ദ്ധിച്ച കൂട്ടക്കൊലകളുടേയും ഭീകരാക്രമങ്ങളുടേയും ഒരു കാലമായിട്ടാണ് ചുരുക്കം ചില രാജ്യങ്ങളിലെങ്കിലും ഇതനുഭവപ്പെട്ടുകൊണ്ടിരുന്നത്. സംഘര്‍ഷഭൂമികളായി മാറിയിരിക്കുന്ന അഫ്ഗാനിസ്ഥാനിലോ, പാകിസ്ഥാനിലോ, ഇറാക്കിലോ, യെമെനിലോ ഒക്കെ മാത്രമായി ഒതുങ്ങിയിരുന്ന അത്തരം 'വിശുദ്ധ' സംഘട്ടനങ്ങളൊന്നും ഭാഗ്യവശാല്‍ ഇന്‍ഡ്യക്കാരെ അധികമൊന്നും ബാധിച്ചിരുന്നില്ല. വിശ്വാസികള്‍ എല്ലാം മറന്ന് പ്രാര്‍ഥനകള്‍ക്കായി ആരാധനാലയങ്ങളില്‍ വന്‍തോതില്‍ ഒന്നിച്ചുകൂടുന്ന ഈ സന്ദര്‍ഭമാണ് കൂട്ടക്കൊലകള്‍ക്കുള്ള സുവര്‍ണ്ണവസരമായി അവരിലെ എതിര്‍ ഗ്രൂപ്പുകള്‍ തിരഞ്ഞെടുത്തിരുന്നത്. ഇത്തവണയും പതിവ് തെറ്റിയില്ല. യെമെനില്‍ ചാവേര്‍ ബോംബിങ്ങില്‍ ആഗസ്ത് രണ്ടാം വാരത്തില്‍ 45 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ അതിന്‍റെ തൊട്ടടുത്ത ആഴ്ച മറ്റൊരു 50 പേര്‍ അതുപോലെ കൊല്ലപ്പെട്ടു. ഇറാക്കില്‍ മാത്രം 409 പേരാണ് ഈ റംസാന്‍ മാസത്തില്‍ മാത്രം കൊല്ലപ്പെട്ടത്. അവിടെ പരിക്കേറ്റവരുടെ എണ്ണം എണ്ണൂറാണ്. ഒരു ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയില്‍ വാളുകളും കത്തികളും മറ്റ് മാരകായുധങ്ങളുമായി ഒരു ബാര്‍ ആക്രമിച്ച് തകര്‍ത്ത ഇരുന്നൂറോളം പേര്‍ വന്ന ജനക്കൂട്ടത്തില്‍ ഭൂരിപക്ഷവും കൌമാരക്കാരായിരുന്നു. റഷ്യയില്‍ നടന്ന രണ്ട് വ്യത്യസ്ഥ ആക്രമണങ്ങളില്‍ ഏഴു പോലീസുകാരും മോസ്കില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുകയായിരുന്ന ഒരു വിശ്വാസിയും ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായി. യെമെനില്‍ ഈദ് ദിവസം മോസ്ക്കുകളിലുണ്ടായ അല്‍ക്വെയ്ദ ആക്രമണത്തില്‍ ഇരുപതുപേര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ഈദിന് തൊട്ടുമുമ്പായി ഫോണ്‍ ശൃംഖലകള്‍ നിശ്ചലമാക്കേണ്ടി വന്നു.
Sanathana Dharma Suhruth Vedi
Friday, August 24, 2012
Tuesday, July 17, 2012
ഏജന്‍സി ഇല്ലാത്ത ദൈവം
അടുത്തിടെ മതപണ്ഡിതന്‍ എന്ന് അനുയായികളാല്‍ വാഴ്ത്തപ്പെടുന്ന കേരളത്തിലെ ഒരു മാന്യദേഹം, മറ്റു മതങ്ങളെ കുറിച്ച് 'പഠിച്ച്' എഴുതിയ ഒന്ന് രണ്ടു പുസ്തകങ്ങളെക്കുറിച്ചു കേള്‍ക്കാനിടയായി. താമസിയാതെ അതിലൊരെണ്ണം വായിക്കാനും അവസരം കിട്ടി. തന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വഴങ്ങാത്ത എന്തെല്ലാം മറ്റെവിടെയെല്ലാം പറഞ്ഞിട്ടുണ്ടോ അതൊക്കെയും അടിസ്ഥാന രഹിതമെന്ന് കുറഞ്ഞപക്ഷം തന്‍റെ അനുയായികളെയെങ്കിലും വിശ്വസിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണ് അദ്ദേഹത്തിന്റെ ഈ മത താരതമ്യപഠനം.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. തങ്ങളുടെ അന്ധതയുടെ ആഴങ്ങളെക്കുറിച്ചു ഒരു ധാരണയുമില്ലാത്തപ്പോഴും, മറ്റുള്ളവരെയെല്ലാം ഏതു വിധേനയും മാര്‍ഗം കൂട്ടുകയാണ് തന്‍റെ നിയുക്ത കര്‍മ്മമെന്ന വെളിപാടുമായി നടക്കുന്ന ഒട്ടനവധിപേര്‍ ഇന്നുണ്ട്. അടുത്ത ഇരുപതോ മുപ്പതോ കൊല്ലങ്ങള്‍ക്കുള്ളില്‍ എപ്രകാരം ഈ ലോകം മുഴുവന്‍ തങ്ങളുടെ വിശ്വാസപ്രമാണങ്ങളിലേക്ക് മാറ്റപ്പെടും എന്നതരത്തിലുള്ള ദിവാ സ്വപ്നങ്ങളില്‍ മുഴുകിക്കഴിയുകയാണ് അവരില്‍ ഒട്ടു മിക്കവരും. ഇക്കാലത്ത് നിത്യജീവിതത്തില്‍ ഇപ്രകാരമുള്ള അനവധി കഥാപാത്രങ്ങളെ കണ്ടുമുട്ടാം. ഈ ലക്ഷ്യത്തിനു വേണ്ടി എന്തൊക്കെ വേണമെങ്കിലും ചെയ്യാന്‍ തങ്ങള്‍ക്ക് ദൈവികമായ അനുമതിയും നിയോഗവും കിട്ടിയിട്ടുണ്ടെന്ന് അവര്‍ സ്വയം വിശ്വസിക്കുന്നു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കിരാതത്വം മുതല്‍ കുത്സിത മാര്‍ഗങ്ങളിലൂടെയുള്ള അസത്യപ്രചരണം, വഞ്ചന എന്നു വേണ്ട എന്ത് മാര്‍ഗവും അവലംബിക്കാന്‍ അവര്‍ തയ്യാറാവുന്നു. എല്ലാം സര്‍വശക്തനും, ജഗത്പിതാവുമായ ഒരീശ്വരന്റെ ജോലി എളുപ്പമാക്കി തീര്‍ത്ത് അദ്ദേഹത്തെ സന്തോഷിപ്പിക്കാനെന്ന മട്ടില്‍ !
Friday, July 13, 2012
A typical case of Love Jihad
http://epaper.mathrubhumi.com/epaperstory_62892-1114156-7/12/2012-.aspx
Thursday, July 12, 2012
കേരളത്തിലെ പച്ച മതേതരത്വം
(ആര്യന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം പറയുന്നതുപോലെ, ജോലിയും കുടുംബവും ഒക്കെയായി സ്വസ്ഥനായി കഴിഞ്ഞു കൂടുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ അനുദിനം വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ ഒരു സാധാരണ പൌരനെപ്പോലും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. പ്രതികരിക്കാന്‍ ഇനിയൊട്ടും വൈകിക്കൂടാ എന്നതാണ് അവ നല്‍കുന്ന മുന്നറിയിപ്പ്. ആരുടേയും മത വികാരങ്ങളെ വൃണപ്പെടുത്തുകയല്ല ഈ കുറിപ്പിന്‍റെ ഉദ്ദേശം. രാഷ്ട്രീയത്തിന്‍റെ കുടിലതകളില്‍ പെട്ട് തമസ്ക്കരിക്കപ്പെട്ടു പോകുന്ന നമ്മുടെ നാടിന്റെ ചില യാഥാര്‍ഥ്യങ്ങളെ ചൂണ്ടിക്കാണിക്കാന്‍ ഈയൊരു ശൈലി സ്വീകരിച്ചു എന്നു മാത്രം. വായനക്കാര്‍ ഈ കുറിപ്പ് യഥേഷ്ടം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും പബ്ലീഷ് ചെയ്യുന്നതും സ്വാഗതം ചെയ്യുന്നു - ശ്രീഹരി)
കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി തന്റേയും തന്‍റെ പാര്‍ട്ടിയുടേയും ഇടുങ്ങിയ വര്‍ഗീയ മനസ്ഥിതിയെ മറയില്ലാതെ വിളംബരപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്തു കൂട്ടിയ കാര്യങ്ങള്‍ ഇപ്പോള്‍ മലയാളികളുടെ ഇടയില്‍ സജീവമായ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. നൂറു ശതമാനം സാക്ഷരത നേടിയതെന്ന് അഭിമാനിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയാണ് ഈ അന്ധത പ്രകടിപ്പിക്കുന്നത് എന്നത് ഏതൊരു മലയാളിയെയും ലജ്ജിപ്പിക്കും.
Friday, January 20, 2012
Cow slaughter at temple compound: Mystery remains
http://www.dailypioneer.com/state-editions/kochi/36354-cow-slaughter-at-temple-compound-mystery-remains.html